ഇന്ത്യക്കാർക്കുള്ള യാത്രാ വിലക്ക് നീക്കി കാനഡ


 

കൊവിഡ് രണ്ടാം തരംഗത്തിന് പിന്നാലൊണ് കാനഡ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്. നാളെ മുതൽ എയർ കാനഡയും എയർ ഇന്ത്യയും സർവീസ് ആരംഭിക്കും. യാത്രക്കാർ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. പതിനെട്ട് മണിക്കൂർ മുൻപെടുത്ത ആർടിപിസിആർ റിസൾട്ടാണ് വേണ്ടത്. മുൻപ് കൊവിഡ് പോസിറ്റീവ് ആയവർ അംഗീകൃതമായ ലാബിൽ നിന്ന് കൊവിഡ് പോസിറ്റീവ് എന്ന് സ്ഥിരീകരിച്ച റിപ്പോർട്ട് ഹാജരാക്കണം. കാനഡയിലേക്കുള്ള ഫ്ളൈറ്റിന് 14 ദിവസത്തിനും 180 ദിവസത്തിനും ഇടയിലായിരിക്കണം സാമ്പിള് ശേഖരിച്ച തിയതി. യാത്രയ്ക്ക് ആവശ്യമായ ഇത്തരം രേഖകൾ ഹാജരാക്കാൻ സാധിച്ചില്ലെങ്കിൽ എയർലൈൻസിന് യാത്രികനെ വിലക്കാൻ അവകാശമണ്ടെന്നും അധികൃതർ വ്യക്തമാക്കി..

You might also like

Most Viewed