ബഹ്റൈൻ ലാൽ കെയേർസ് ഓണാഘോഷം സംഘടിപ്പിച്ചു


മനാമ

ലാല്‍കെയേഴ്സ് ബഹ്റൈന്‍ പൊന്നോണ സംഗമം എന്ന പേരില്‍ ഓണാഘോഷ പരിപാടികള്‍ സംഘിപ്പിച്ചു. സെക്രട്ടറി ഷൈജു കന്‍പ്രത്ത് സ്വാഗതം  പറഞ്ഞ യോഗത്തില്‍ പ്രസിഡണ്ട് എഫ്‌.എം.ഫൈസല്‍ അദ്ധ്യക്ഷത വഹിച്ചു . ഇന്ത്യന്‍ സ്കൂള്‍ മുന്‍ ചെയര്‍മാന്‍ എബ്രഹാം ജോണ്‍  ഓണാഘോഷ പരിപാടികള്‍  ഉത്ഘാടനം ചെയ്തു. അനില്‍.,യു.കെ, മോനി ഒടിക്കണ്ടത്തില്‍, കോഡിനേറ്റര്‍ ജഗത് കൃഷ്ണകുമാര്‍ എന്നിവര്‍ ആശംസകളറിയിച്ചു. വൈസ് പ്രസിഡണ്ട് ഡിറ്റോ ഡേവിസ്, ജോയിന്‍റ് സെക്രട്ടറി അരുണ്‍ ജി.നെയ്യാര്‍ ചാരിറ്റി കണ്‍വീനര്‍ തോമസ് ഫിലിപ്പ്  എന്നിവര്‍ സംസാരിച്ചു. വൈസ് പ്രസിഡണ്ട് ജസ്റ്റിന്‍ ഡേവിസ് നന്ദി പറഞ്ഞു. സമൂഹ മാധ്യമങ്ങളിലൂടെ കലാപരമായ കഴിവുകള്‍ തെളിയിച്ച് ബഹ്റൈന്‍ സ്വദേശി സമൂഹത്തിന്‍റെ കൂടി അഗീകാരം പിടിച്ചു പറ്റിയ ലാല്‍കെയേഴ്സ് അംഗമായ സജീഷ് പന്തളത്തെ ചടങ്ങില്‍ എബ്രഹാം ജോണ്‍ ഉപഹാരം നല്‍കി ആദരിച്ചു.  വിപുലമായ ഓണസദ്യയും പൂക്കളമിടലിനും പുറമെ  ലാല്‍കെയേഴ്സ് അംഗങ്ങളും കുടുംബങ്ങളും പന്‍കെടുത്ത വിവിധങ്ങളായ  കലാ കായിക പരിപാടികള്‍ക്ക് ദീപക്, ഗോപേഷ്, സുബിന്‍, അരുണ്‍ തൈക്കാട്ടില്‍, ജിതിന്‍ എന്നിവര്‍ നേത്യത്വം നല്‍കി. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed