കൊല്ലം പ്രവാസികൾക്കായി ഓണാഘോഷം സംഘടിപ്പിച്ചു


മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റൈന്റെ പൊന്നോണം 2021 ന്റെ ഭാഗമായി ഗുദൈബിയ ഏരിയയിലെ കൊല്ലം പ്രവാസികൾക്കായി ഓണാഘോഷം സംഘടിപ്പിച്ചു. ചടങ്ങിൽ ഇന്ത്യൻ സ്‌കൂൾ ബഹ്റൈൻ ചെയർമാൻ പ്രിൻസ് നടരാജൻ, റേഡിയോ അവതാരകൻ  ഷിബു മലയിൽ എന്നിവർ  വിശിഷ്ടാതിഥികളായിരുന്നു.  ഏരിയ സെക്രെട്ടറി ബോജി രാജൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ഏരിയ കോ−ഓർഡിനേറ്റർ നാരായണൻ ഉത്‌ഘാടനം ചെയ്തു.  കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം, ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, ട്രെഷറർ രാജ് കൃഷ്ണൻ, വൈ. പ്രെസിഡന്റ്റ് വിനു ക്രിസ്റ്റി, ലേഡീസ് വിങ് പ്രസിഡന്റ് ബിസ്മി രാജ്, ഏരിയ വൈസ് പ്രെസിഡന്റ്റ് കൃഷ്ണകുമാർ  എന്നിവർ ആശംസകൾ നേർന്നു.

ഏരിയ ജോയിന്റ് സെക്രട്ടറി തോമസ് ബി.കെ  സ്വാഗതവും,  ഏരിയ ട്രെഷറർ ഷിനു താജുദ്ദീൻ നന്ദിയും പറഞ്ഞു. ഓണസദ്യയും, ഓണക്കളികളും, വനിതാ അംഗങ്ങളുടെ നേതൃത്വത്തിൽ തിരുവാതിരയും, കുട്ടികളുടെ ഫാഷൻ ഷോയും, മറ്റു കലാപരിപാടികളും ഇതോടനുബന്ധിച്ച് അരങ്ങേറി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed