യൂത്ത് ഫെസ്റ്റ് സംഘടിപ്പിക്കും


മനാമ: ബഹ്‌റൈനിലെ കോൺഗ്രസ് അനുഭാവികളായ യുവാക്കൾ ചേർന്ന് രൂപം നൽകിയ സംഘടനയായ ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തിവരാറുള്ള യൂത്ത് ഫെസ്റ്റ് ഈ വർഷം കോവിഡ് മാനദ്ധണ്ഠങ്ങൾ പാലിച്ച് സംഘടിപ്പിക്കുമെന്ന് വാർത്തസമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു. ബഹ്റൈൻ ഐമാക്കിൽ വെച്ച് സെപ്തംബർ 24ന് വൈകുന്നേരം നാല് മണിമുതൽക്കാണ് പരിപാടി നടക്കുന്നത്.

ഐവൈസിസി ദേശീയ പ്രസിഡന്റ് അനസ് റഹീമിന്റെ നേതൃത്വത്തിൽ ചേരുന്ന യോഗത്തിൽ യൂത്ത് കോൺഗ്രസ്സ് ദേശീയ ഭാരവാഹികളും,എം പി മാർ എംഎൽഎ മാർ കെപിസിസി നേതാക്കൾ തുടങ്ങിയവർ ഓൺലൈനിൽ പങ്കെടുക്കും. ചടങ്ങിൽ ഏറ്റവും മികച്ച സാമൂഹിക പ്രവർത്തകനുള്ള ശുഹൈബിന്റെ പേരിലുള്ള പുരസ്കാരം സമ്മാനിക്കും. ആതുരസേവന രംഗത്ത് നിന്നുമുള്ള പത്ത് ആരോഗ്യ പ്രവർത്തകരെ ചടങ്ങിൽ ആദരിക്കും. 

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed