ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്തു


മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടിന്റെ തേർസ്റ്റ് ക്വഞ്ചേർസ് ടീം കഴിഞ്ഞ ദിവസം എൺപതോളം   തൊഴിലാളികളുള്ള  റിഫയിലുള്ള വർക്ക് സൈറ്റിൽ കുപ്പിവെള്ളവും പഴങ്ങളും ബിരിയാണി പാർസലുകളും വിതരണം ചെയ്തു. ബഹ്‌റൈനിലെ ബൊഹ്‌റ കമ്മ്യൂണിറ്റിയുടെ സഹായത്തോടെ നടത്തുന്ന ഈ പദ്ധതി പതിനൊന്നാമത്തെ ആഴ്ച്ചയാണ് പിന്നിടുന്നത്. കോവിഡ് −19 സമയത്ത് സുരക്ഷിതമായി തുടരാൻ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് വിശദീകരിക്കുന്ന ഫ്ളൈയറുകൾക്കൊപ്പം ഐസിആർഎഫ് വോളന്റിയർമാർ ഫെയ്സ് മാസ്കുകളും ആൻറി ബാക്ടീരിയൽ സോപ്പുകളും ഇവിടെയുള്ളവർക്ക് നൽകി.  

പരിപാടിയിൽ  ഐ.സി.ആർ.എഫ് ചെയർമാൻ ഡോക്ടർ ബാബു രാമചന്ദ്രൻ, ഉപദേശകൻ അരുൾദാസ് തോമസ്, ഐ.സി.ആർ.എഫ്. വളന്റീയേർസായ മുരളീകൃഷ്ണൻ, സുൽഫിക്കർ അലി, രമൺ പ്രീത്, പങ്കജ് മാലിക്, മുരളി നൊമൂല, ഹരി ബാബു എന്നിവരും പങ്കു ചേർന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed