മോഹിനിയാട്ടം അരങ്ങേറ്റം


മനാമ: ബഹ്‌റൈനിലെ പ്രമുഖ നൃത്താദ്ധ്യാപികയും നിരവധി ഡാൻസ് ഡ്രാമകളുടെ സംവിധായികയുമായ  വിദ്യ ശ്രീകുമാറിന്റെ ശിക്ഷണത്തിൽ മോഹിനിയാട്ടം അഭ്യസിച്ച കുട്ടികളുടെ അരങ്ങേറ്റം അദ്‌ലിയ ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് നടത്തി. ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ്  പി.വി രാധാകൃഷ്ണപിള്ള പരിപാടി ഉദ്ഘാടനം ചെയ്തു. സോപാനം വാദ്യകലാസംഘം ഗുരു സന്തോഷ് കൈലാസ്, കുട്ടികൾക്കും അദ്ധ്യാപികയ്ക്കും ആശംസകൾ നേർന്നു.

രക്ഷിതാക്കളുടെ പ്രതിനിധിയായി  പ്രദീപ് പതേരി സ്വാഗതവും  ശിവപ്രസാദ് നന്ദിയും രേഖപ്പെടുത്തി.  ലക്ഷ്യ’യുടെ ബാനറിൽ അവതരിപ്പിക്കപ്പെട്ട ‘നൃത്താർച്ചന’ അരങ്ങേറ്റത്തിൽ നിഹാരിക രാജീവ് ലോചൻ, ദിൽഷ ദിനേഷ്, ദേവാംഗന ശിവപ്രസാദ്, പ്രാർത്ഥന പ്രദീപ്, പ്രണതി പ്രദീപ്, അഥീന റീഗ പ്രദീപ് എന്നിവരാണ്, മോഹിനിയാട്ടത്തിൽ ആർജ്ജിച്ച തങ്ങളുടെ കഴിവ് പ്രകടിപ്പിച്ചത്. തീർത്തും കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട്‌ നടത്തിയ അരങ്ങേറ്റത്തിന് വേദി ഒരുക്കിത്തന്ന അദ്‌ലിയ ക്ഷേത്ര ഭാരവാഹികളെ രക്ഷിതാക്കൾ കൃതജ്ഞത അറിയിച്ചു.

You might also like

Most Viewed