ഇന്ത്യയിൽ 38,948 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകളിൽ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 38,948 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 219 കൊവിഡ് മരണമാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ മരണനിരക്ക് 4,40,752 ആയി.
43,903 പേർ ഇന്നലെ രോഗമുക്തി നേടി. 4,04874 പേരാണ് നിലവിൽ വീടുകളിലും ആശുപത്രികളിലുമായി ചികിത്സയിൽ കഴിയുന്നത്. ഇതുവരെ ആകെ 3,21,81,995 പേരാണ് രോഗമുക്തി നേടിയത്. രാജ്യത്ത് ഇതുവരെയുള്ള വാക്‌സിനേഷൻ കണക്കിൽ 68,75,41,752 പേരാണ് വാക്‌സിൻ സ്വീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇന്ത്യയിലെ പുതിയ കൊവിഡ് കണക്കിൽ 26,701 പേർ കേരളത്തിൽ നിന്നുളളവരാണ്.