പടവ് കുടുംബ വേദിയുടെ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സമാപിച്ചു

മനാമ; ഇന്ത്യയുടെ 75 -മത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു പടവ് കുടുംബ വേദി ആസ്റ്റർ ഹോസ്പിറ്റലുമായി സഹകരിച്ച് ഓഗസ്റ്റ് 14 മുതൽ 31 വരെ നടത്തി വന്നിരുന്ന സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സമാപിച്ചു. 300 ഓളം ആളുകൾ ക്യാമ്പിൽ പങ്കെടുത്തു വെന്ന് ഭാരവാഹികൾ അറിയിച്ചു.
ഷംസ് കൊച്ചിൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ സോമൻ ബേബി സമാപന ചടങ്ങുകൾ ഉത്ഘാടനം ചെയ്തു. സാമൂഹിക പ്രവർത്തകൻ കെ. ടി.സലീം മുഖ്യാതിഥിയായിരുന്നു. സോമൻ ബേബി,കെ.ടി സലീം എന്നിവരിൽ നിന്നും ആസ്റ്റർ മാർക്കറ്റിംഗ് മാനേജർ സുൽഫികർ കബീർ ആസ്റ്റർ ഹോസ്പിറ്റലിനുള്ള ഉപഹാരം ഏറ്റുവാങ്ങി. പ്രസിഡന്റ് സുനിൽ ബാബു സ്വാഗതം പറഞ്ഞ ചടങ്ങിൽ മെഡിക്കൽ ക്യാമ്പ് പ്രോഗ്രാം കൺവീനർ റാസിൻ ഖാൻ മെഡിക്കൽ ക്യാമ്പിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. സഹൽ തൊടുപുഴ, ഷിബു പത്തനംതിട്ട, ഉമ്മർ പാനായിക്കുളം എന്നിവർ സംസാരിച്ച പരിപാടിയിൽ ഹകീം പാലക്കാട്, ഗീത് മെഹബൂബ്, മണികണ്ഠൻ ബൈജു മാത്യു, ജോയ്‌സ് വർഗീസ്, ഗണേഷ് കുമാർ എന്നിവരും പങ്കെടുത്തു. പടവ് ജനറൽ സെക്രട്ടറി മുസ്തഫ പട്ടാമ്പി നന്ദി രേഖപ്പെടുത്തി.