മുപ്പത് വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോവുന്ന അബ്ദുൽ റഹ്മാന് കെഎംസിസി യാത്രയയപ്പ് നൽകി

മനാമ; നീണ്ട മുപ്പത് വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോവുന്ന ബഹ്‌റൈൻ കെഎംസിസി യുടെ ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ നിറ സാന്നിധ്യമായിരുന്ന മുള്ളൂർക്കര കാഞ്ഞിരശ്ശേരി സ്വദേശി അബ്ദുൽ റഹ്‌മാന് യാത്രയയപ്പ് നൽകി. ബഹ്‌റൈൻ കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് ഗഫൂർസാഹിബ് കൈപമംഗലം. സൗത്ത് സോൺ കെഎംസിസി ആക്ടിങ് പ്രസിഡന്റ് ബഷീർ സാഹിബ് തിരുനെല്ലത്ത്, സൗത്ത് സോൺ ജനറൽ സെക്രട്ടറി സഹൽ സാഹിബ് തൊടുപുഴ എന്നിവർ ചേർന്ന് അബ്ദുൽ റഹ്മാന് കെഎംസിസി യുടെ സ്നേഹോപഹാരം നൽകി.