കേരള കാത്തലിക് അസോസിയേഷൻ പായസ മത്സരം സംഘടിപ്പിച്ചു


മനാമ; കേരള കാത്തലിക് അസോസിയേഷൻ ഓണാഘോഷങ്ങളുടെ അനുബന്ധിച്ച് പായസ മത്സരം സംഘടിപ്പിച്ചു. അത്യന്തം ആവേശകരമായ മത്സരത്തിൽ ഉണ്ണിയപ്പ പായസത്തിന്റെ മധുരവുമായി രശ്മി അനൂപ് ഒന്നാം സ്ഥാനം നേടി. ആബിത സാഗർ രണ്ടാം സ്ഥാനവും ഡോക്ടർ ശബാന ഫൈസൽ, സീമ ജോബി എന്നിവർ മൂന്നാം സ്ഥാനവും നേടി. എന്റർടൈൻമെന്റ് സെക്രട്ടറി ജോബി ജോസ്,കൺവീനർമാരായ മനോജ് മാത്യു, ശീതൾ ജിയോ, കോർഡിനേറ്റർ അലിൻ ജോഷി എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. ജോബി ആന്റണി,ബിന്ദു ജയ്സൺ എന്നിവർ വിധികർത്താക്കൾ ആയിരുന്നു.

You might also like

  • Straight Forward

Most Viewed