ബഹ്റൈനിൽ 200 മില്ലി ലിറ്ററിന് താഴെ പ്ലാസ്റ്റിക്ക് ബോട്ടിലിൽ വെള്ളം വിൽക്കുന്നത് നിരോധിച്ചു


 

ബഹ്റൈനിൽ 200 മിലി ലിറ്ററിന് താഴെ പ്ലാസ്റ്റിക്ക് ബോട്ടിലിൽ വെള്ളം വിൽക്കുന്നത് നിരോധിച്ചതായി വ്യവസായ വാണിജ്യ ടൂറസം വകുപ്പ് മന്ത്രി സഈദ് ബിൻ റാഷിദ് അൽ സയാനി അറിയിച്ചു. പുതിയ തീരുമാനപ്രകാരം ഈ ഉത്പന്നങ്ങൾ ഉണ്ടാക്കുകയോ, ഇറക്കുമതി ചെയ്യുകയോ, വിൽക്കുകയോ ചെയ്യാൻ പാടില്ല. ആറ് മാസത്തിനുള്ളിലാണ് 200 മിലിലിറ്ററിൽ താഴെയുള്ള ബോട്ടിലുകൾ പൂർണമായും വിപണിയിൽ നിന്ന് ഒഴിവാക്കേണ്ടത്. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായിട്ടാണ് പുതിയ തീരുമാനം നിലവിൽ വന്നത്. 2019ൽ സിംഗിൾ യൂസ് പ്ലാസ്റ്റിക്ക് ബാഗുകളും ബഹ്റൈനിൽ നിരോധിക്കപ്പെട്ടിരുന്നു.

You might also like

Most Viewed