ഇന്ത്യ - ദുബൈ ടിക്കറ്റ് ബുക്കിങ് തുടങ്ങി വിമാനക്കമ്പനികള്‍


 

ദുബൈ: ഇന്ത്യയിൽ നിന്ന് യു.എ.ഇ.യിലേക്ക് ടിക്കറ്റ് ബുക്കിങ് പുനരാരംഭിച്ച് വിമാനക്കമ്പനികള്‍. ജൂലായ് 15 മുതലുള്ള ടിക്കറ്റ് ബുക്കിങ്ങാണ് ആരംഭിച്ചിരിക്കുന്നത്. എമിറേറ്റ്സ് എയർ ലൈൻസ്, ഫ്ളൈ ദുബായ് എന്നിവ ജൂലായ് 16 മുതലുള്ള ടിക്കറ്റുകള്‍ നൽകിത്തുടങ്ങി. 15, 16 തീയതികളിൽ മുംബൈ-ദുബായ് ടിക്കറ്റുകള്‍ ലഭ്യമാണെന്ന് വിസ്താര എയർലൈൻസ് വെബ്സൈറ്റിലൂടെ അറിയിച്ചിട്ടുണ്ട്.
ഇൻഡിഗോ എയർലൈൻസ് വെബ്സൈറ്റും ദുബായ് ടിക്കറ്റ് ബുക്കിങ് തുടങ്ങിയതായി അറിയിച്ചു. ഇത്തിഹാദ് എയർവേസ് ജൂലായ് 22 മുതൽ ഇന്ത്യയിൽ നിന്ന് സർവീസ് പുനരാരംഭിക്കുമെന്നാണ് വിവരം. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് എന്നിവ ഇതുവരെ പുതിയ അറിയിപ്പുകളൊന്നും പുറത്തുവിട്ടിട്ടില്ല. എന്നാൽ, സർവീസുകള്‍ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് യു.എ.ഇ. പുതിയ അറിയിപ്പുകളൊന്നും നൽകിയിട്ടില്ല. ഔദ്യോഗിക സ്ഥിരീകരണം ഇല്ലാതെ വിമാനടിക്കറ്റ് എടുക്കുന്നവർ സ്വന്തം ഉത്തരവാദിത്വത്തിൽവേണം തുക നൽകേണ്ടതെന്ന് ട്രാവൽ ഏജൻസി പ്രതിനിധികള്‍ വ്യക്തമാക്കി.

You might also like

Most Viewed