ബഹ്റൈനിൽ പ്രവാസികൾക്ക് പുതിയ റെസിഡൻസ് പെർമിറ്റ് സ്റ്റിക്കർ നിലവിൽ വന്നു


ഇന്ന് മുതൽ ബഹ്റൈനിലെ പ്രവാസികൾക്ക് പുതിയ റെസിഡൻസ് പെർമിറ്റ് സ്റ്റിക്കർ നിലവിൽ വരുമെന്ന് നാഷനാലിറ്റി, പാസ്‌പോർട്ട് ആൻഡ് റെസിഡൻസ് അഫയേഴ്സ് അറിയിച്ചു.അതേസമയം റെസിഡൻസ് പെർമിറ്റ് കാലഹരണപ്പെടുന്നതുവരെ പഴയ സ്റ്റിക്കറിന് സാധുതയുണ്ടെന്നും അതു മാറ്റേണ്ട ആവശ്യമില്ലെന്നും അറിയിപ്പിൽ വ്യക്തമാക്കി. മുൻ‌കൂട്ടി ഒരു അപ്പോയൻറ്മെൻറ് ബുക്ക് ചെയ്യാതെ ഏതെങ്കിലും ബ്രാഞ്ചിൽനിന്ന് റെസിഡൻസ് സ്റ്റിക്കർ സ്റ്റാമ്പ് ചെയ്യാൻ കഴിയും. കൂടാതെ, വിമാനത്താവളത്തിലെയും മറ്റ് പോർട്ടുകളിലെയും എക്സിറ്റ് പോയൻറുകളിലും റെസിഡൻസ് പെർമിറ്റ് സ്റ്റിക്കർ പതിക്കാൻ സാധിക്കും.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed