നൗഫൽ അബൂബക്കറിന് ബി.കെ.എസ്.എഫ് യാത്രയയപ്പ് നൽകി
മനാമ; ബി.കെ.എസ്.എഫ് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗവും ഏറെകാലമായി ബഹ്‌റൈനിലെ സന്നദ്ധ പ്രവർത്തന രംഗത്ത് നിറസാന്നിധ്യവുമായ നൗഫൽ അബൂബക്കറിന് ബി.കെ.എസ്.എഫ് കമ്യൂണിറ്റി ഹെൽപ് ലൈൻ യാത്രയയപ്പ് നൽകി. കോവിഡ് പ്രോട്ടോകോൾ പാലിച്ച് റിഫയിൽ നടന്ന ലളിത ചടങ്ങിൽ രക്ഷാധികാരികളായ സുബൈർ കണ്ണൂരും ബഷീർ അമ്പലായിയും ചേർന്ന് മെമന്റോ നൽകി. നജീബ് കടലായിയും ഹാരിസ് പഴയങ്ങാടിയും ചേർന്ന് പൊന്നാടയണിയിച്ചു. അൻവർ കണ്ണൂർ നേതൃത്വം നൽകി. ബി.കെ.എസ്.എഫ് അംഗങ്ങൾ ഓൺലൈനിൽ ചടങ്ങിൽ പങ്കുചേർന്നു.
