ബഹ്റൈനിൽ വ്യാഴാഴ്ച്ച ഈദുൽ ഫിത്വർ; തിങ്കളാഴ്ച്ച വരെ പൊതുഅവധി


മനാമ: ബഹ്റൈനിൽ വ്യാഴാഴ്ച്ച ഈദുൽ ഫിത്വറിയാരിക്കുമെന്ന് ഇസ്ലാമിക കാര്യ സുപ്രീം കൗൺസിൽ അറിയിച്ചു. വെള്ളി, ശനി പൊതുഅവധിയായത് കാരണം പെരുന്നാൾ അവധികൾ ഞായർ, തിങ്കൾ ദിവസങ്ങളിലേയ്ക്ക് വരെ നീളും. തുടർച്ചയായി അഞ്ച് ദിവസത്തെ അവധി ലഭിക്കുന്നത് കാരണം കൂടുതൽ ആളുകൾ പുറത്തിറങ്ങാൻ സാധ്യതയുണ്ടെന്ന അനുമാനത്തിലാണ് വിവിധ മന്ത്രാലയങ്ങൾ. ഇത് കണക്കിലെടുത്ത് കോവിഡുമായി ബന്ധപ്പെട്ടുള്ള പരിശോധനകളും ഊർജിതമാകും. ഒന്നാം പെരുന്നാൾ ദിനം മുതൽ കോവിഡ് വാക്സിനേഷൻ പൂർത്തീകരിച്ചവർക്കും രോഗമുക്തി നേടിയവർക്കും നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിച്ചിട്ടുണ്ടെങ്കിലും കോവിഡ് മാനദണ്ഠങ്ങൾ ഇവർ പാലിക്കേണ്ടതുണ്ട്. പൊതുസ്ഥലങ്ങളിൽ ശരിയായ രീതിയിൽ മാസ്ക് ധരിക്കാനും, സാമൂഹ്യഅകലം പാലിക്കാനും ഏവരും ശ്രദ്ധിക്കേണ്ടതാണ്.  

You might also like

Most Viewed