ക്യാപിറ്റൽ ഗവർണറേറ്റ് പ്രതിനിധികളെ ബഹ്‌റൈൻ പ്രതിഭ ആദരിച്ചു


മനാമ : രാജ്യത്തെ പൗരന്മാരോടൊപ്പം തന്നെ വിദേശികൾക്കും സാധ്യമായ എല്ലാ സഹായങ്ങളും നൽകി വരുന്ന ക്യാപിറ്റൽ ഗവർണറേറ്റ് പ്രതിനിധികളെ ബഹ്‌റൈൻ പ്രതിഭ ആദരിച്ചു. കോവിഡ് മഹാമാരിയുടെ ദുരിതത്തിൽ പെട്ട് ബുദ്ധിമുട്ടിലായ നിരവധി പ്രവാസികൾക്ക് വിവിധ സംഘടനകൾ വഴി ഭക്ഷ്യ കിറ്റ് ഉൾപ്പെടയുള്ള സഹായങ്ങൾ എത്തിക്കുന്നതിനോടൊപ്പം റമദാൻ കാലത്തും  ഇഫ്താർ കിറ്റുകൾ നൽകുന്നതിനും ഗവർണറേറ്റ് പ്രതിനിധികൾ ശ്രദ്ധ ചെലുത്തിയിരുന്നു.

അനുവദിക്കപ്പെട്ട സഹായങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിന് നേരിട്ട് മുൻകൈയെടുത്ത ക്യാപിറ്റൽ ഗവർണറേറ്റ് ഇൻഫോർമേഷൻ വിഭാഗം ആക്റ്റിംഗ് ഡയറക്റ്ററായ  യൂസഫ് ലൗറിക്കും , ആൻറണി പൗലോസിനും ബഹ്‌റൈൻ പ്രതിഭയുടെ ഉപഹാരം ഗവർണറേറ്റ് ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ പ്രതിഭ മുഖ്യ രക്ഷാധികാരി പി ശ്രീജിത്ത്, പ്രതിഭ ജനറൽ സെക്രട്ടറി എൻ.വി. ലിവിൻ കുമാർ എന്നിവർ ചേർന്ന് കൈമാറി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed