സാംസ വനിതാവിഭാ​ഗത്തിന് പുതിയ നേതൃത്വം


മനാമ: സാംസ ബഹ്റൈന്റെ ലേഡീസ്‌ വിംഗ്‌ അഞ്ചാമത് വാർഷിക ജനറൽ ബോഡി യോഗം ഓൺലൈനിൽ നടന്നു. പ്രസിഡന്റ്‌ സിത്താരയുടെ  അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ലേഡീസ്‌ വിംഗ്‌ സെക്രട്ടറി അമ്പിളി സതീഷ്‌ പ്രവർത്തന റിപ്പോർട്ടും ട്രെഷറർ ഗീത ബാലു  സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.  

2021-22 വർഷത്തേക്കുള്ള 21 അംഗ എക്സിക്യൂട്ടീവ് പാനൽ സാംസ ട്രഷറർ വൽസരാജ്‌ അവതരിപ്പിച്ചു. സാംസ പ്രസിഡന്റ്‌ മനീഷ്‌, സെക്രട്ടറി നിർമ്മല ജേക്കബ്‌, ട്രഷറർ വൽസരാജ്‌ എന്നിവർ പുതിയ കമ്മിറ്റിക്ക് ആശംസകൾ അറിയിച്ചു. ഇൻഷാ റിയാസ് പ്രസിഡണ്ടായും ഗീതാ ബാലു സെക്രട്ടറിയായും ബീന ജിജോ ട്രഷറർ ആയുമുള്ള കമ്മിറ്റിയിൽ ഹർഷ ബബീഷ് വൈസ് പ്രസിഡണ്ടും, രജിത ബൈജു ജോയിന്റ് സെക്രട്ടറിയുമാണ്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed