വർച്വൽ ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു
മനാമ: ബഹ്റൈൻ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ബഹ്റൈനിലെ ഇന്ത്യക്കാർക്ക് വേണ്ടി വർച്വൽ ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു. ഇന്നലെ രാവിലെ 10 മണി മുതൽ 12 മണി വരെ നടന്ന ഓപ്പൺഹൗസിൽ ഇന്ത്യൻ സ്ഥാനപതി പിയൂഷ് ശ്രീവാസ്തവ പങ്കെടുത്തു. തൊഴിൽ പ്രശ്നങ്ങൾ ഉൾപ്പെടയുള്ള കാര്യങ്ങൾ ഓപ്പൺ ഹൗസിൽ ചർച്ച ചെയ്തു. ഇന്ത്യയുടെ കോവിഡ് പ്രതിരോധ ശ്രമങ്ങളെ പിന്തുണച്ച ബഹ്റൈൻ ഗവൺമെന്റിനോടുള്ള നന്ദി സ്ഥാനപതി ഓപ്പൺഹൗസിൽ വ്യക്തമാക്കി. ഇതോടൊപ്പം ബഹ്റൈൻ നടത്തിവരുന്ന കോവിഡ് പ്രതിരോധനടപടികളെ എല്ലാ ഇന്ത്യക്കാരും പൂർണമായും പിന്തുണയ്ക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
