ഭൗമദിനം ആചരിച്ചു

മനാമ: വേൾഡ് മലയാളീ കൗൺസിൽ ബഹ്റൈൻ പ്രൊവിൻസിന്റെ നേതൃത്വത്തിൽ ഭൗമദിനം ആചരിച്ചു. വ്യാഴാഴ്ച്ച വൈകുന്നേരം പത്ത് മിനിട്ട് നേരം വൈദ്യുതി വിളക്കുകൾ അണച്ച് മെഴുകുതിരികൾ കത്തിച്ച് ഓൺലൈൻ യോഗം നടത്തിയാണ് ആചരണം സംഘടിപ്പിത്. പ്രസിഡണ്ട് എബ്രഹാം സാമുവൽ ഭൗമദിന സന്ദേശം നൽകി. ഭൂമിയും പരിസ്ഥിതിയും സുരക്ഷിതമായെങ്കിൽ മാത്രമേ അതിലെ ഒരു ജീവനായ മനുഷ്യനും നിലനില്പ്പുള്ളൂ എന്ന് വേൾഡ് മലയാളീ കൗൺസിൽ മിഡിൽ ഈസ്റ്റ് റീജിയൺ പ്രസിഡണ്ട് രാധാകൃഷ്ണൻ തെരുവത്ത് ഓർമ്മപ്പെടുത്തി. ബാബു കുഞ്ഞിരാമൻ, ദീപ ജയചന്ദ്രൻ, ഹരീഷ് നായർ, വിനോദ്‌ലാൽ, ആഷ്‌ലി കുര്യൻ, പ്രേംജിത്, രാജീവ് വെള്ളോക്കൊത്ത്, ദിലീഷ് കുമാർ, സന്തോഷ്‌കുമാർ, വിനോദ് ഡാനിയൽ, ബൈജു, അബ്ദുള്ള ബെല്ലിപ്പാടി എന്നിവർ പങ്കെടുത്തു.