കലാകാരന്മാർക്ക് പ്രോത്സാഹനവുമായി എൻഇസി റെമിറ്റ്

മനാമ : പ്രമുഖ ഓൺലൈൻ മണിഎക്സ്ചേഞ്ച് സ്ഥാപനമായ എൻഇസി റെമിറ്റ് ടാലന്റ് കോണ്ടസ്റ്റ് ആരംഭിച്ചു. കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി നിരവധി എൻട്രികളാണ് ലഭിച്ചതെന്നും, തെരഞ്ഞെടുക്കപ്പെട്ട വീഡിയോകൾ എൻഇസി റെമിറ്റിന്റെ ഫേസ് ബുക്ക് പേജായ https://www.facebook.com/necremitbahrain ൽ അപ്ലോഡ് ചെയ്തിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. മെയ് 2 വരെ വീഡിയോകൾക്ക് ലഭിക്കുന്ന ലൈക്കുകളുടെ അടിസ്ഥാനത്തിലാണ് വിജയികളെ തെരഞ്ഞെടുക്കുക. ആയിരം ഡോളർ, അഞ്ഞൂറ് ഡോളർ, ഇരുന്നൂറ്റി അന്പത് ഡോളർ എന്നീ കാഷ് പ്രൈസുകളാണ് വിജയികൾക്കായി നൽകുന്നത്.