ആ​ഗ്ര​യി​ൽ എ​ട്ട് കോ​വി​ഡ് രോ​ഗി​ക​ൾ ഓ​ക്സി​ജ​ൻ ല​ഭി​ക്കാ​തെ മ​രി​ച്ചു


ആഗ്ര: ഉത്തർപ്രദേശിലെ ആഗ്രയിൽ എട്ട് കോവിഡ് രോഗികൾ ഓക്സിജൻ ലഭിക്കാതെ മരിച്ചു. ആഗ്രയിലെ പാരാസ് ആശുപത്രിയിലാണ് സംഭവം. ഓക്‌സിജൻ ക്ഷാമത്തെക്കുറിച്ച് ജില്ലാ ഭരണകൂടത്തെ അറിയിച്ചിരുന്നതാണെന്നും എന്നാൽ നടപടിയുണ്ടായില്ലെന്നും സംഭവത്തിൽ ആശുപത്രി ജീവനക്കാർ പ്രതികരിച്ചു.  സംസ്ഥാനത്ത് ഓക്സിജൻ ക്ഷാമമില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവർത്തിച്ച് പറയുന്നതിനിടെയണ് ഈ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. 

അതേസമയം, ആഗ്രയിൽ ഓക്സിജൻ ക്ഷാമമുണ്ടെന്നും രോഗികളുടെ എണ്ണം പെട്ടെന്ന് കൂടിയതാണ് പ്രശ്നത്തിനിടയാക്കിയതെന്നുമാണ് ജില്ലാ ഭരണകൂടത്തിന്‍റെ വിശദീകരണം.

You might also like

  • Straight Forward

Most Viewed