പ്രവാസി മലയാളികൾ ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് ഫ്രന്റസ് ബഹ്റൈൻ
മനാമ: ബഹ്റൈനിൽ കോവിഡ് വ്യാപനം ശക്തമായതിനാൽ ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ പാലിക്കാൻ പ്രവാസി മലയാളികൾ ശ്രദ്ധിക്കണണമെന്നു ഫ്രന്റസ് സോഷ്യൽ അസോസിയേഷൻ ആവശ്യപ്പെട്ടു. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കിൽ ഭൂരിഭാഗം പേരും വാക്‌സിൻ സ്വീകരിച്ചിട്ടില്ലാത്ത് കാരണം വാക്‌സിൻ എടുക്കുന്നതുമായി ബന്ധപ്പെട്ടു പ്രവാസികളെ ബോധവല്‍ക്കരിക്കാന്‍ വിപുലമായ പരിപാടികള്‍ക്ക് നേതൃത്വം നല്‍കാനും ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ തീരുമാനിച്ചു.

