ബഹ്റൈനിൽ ലൈസൻസില്ലാതെ മെഡിക്കൽ സേവനങ്ങൾ നൽകിയ രണ്ട് പേർ അറസ്റ്റിൽ


മനാമ: വേണ്ട ലൈസൻസുകളില്ലാതെ മെഡിക്കൽ സേവനങ്ങൾ നൽകി വന്ന രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. 43 വയസുകാരനായ സ്വദേശിയെയും, 34 വയസ് പ്രായമുള്ള വിദേശി സ്ത്രീയെയുമാണ് നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റിയുടെ സഹായത്തോടെ പിടികൂടിയത്. മനാമയിൽ ഇവർ താമസിച്ചിരുന്ന അപ്പാർട്മെന്റിൽ വെച്ചാണ് ക്ലിനിക്ക് എന്ന രീതിയിൽ പ്ലാസ്റ്റിക്ക് സർജറി അടക്കമുള്ള കാര്യങ്ങൾ ഇവർ നൽകി വന്നിരുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed