ബഹ്‌റൈനിൽ രണ്ട് എടിഎമ്മുകളില്‍ ബോംബ് കണ്ടെത്തി


മനാമ: നയീമിലും, ജിദ്ദാഫ്സിലുമുള്ള രണ്ട് എടിഎം കൗണ്ടറുകൾ ബോബ് വെച്ച് തകർക്കാനുള്ള തീവ്രവാദികളുടെ ശ്രമം പരാജയപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയ അധികൃതർ അറിയിച്ചു. കഴിഞ്ഞ ബുധനാഴ്ച്ചയായിരുന്നു സംഭവം നടന്നത്. ദേശീയ സുരക്ഷാ ഏജൻസിയുടെ സഹായത്തോടെ ബോംബ് നിർവീര്യ സ്ക്വഡ് നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായിട്ടാണ് ശ്രമം പരാജയപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് നിരവധി പേരെ അറസ്റ്റ് ചെയ്തതായും അധികൃതർ വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed