200 ഹൈപ്പർ മാർക്കറ്റുകൾ: ജൈത്രയാത്ര തുടർന്ന് ലുലു ഗ്രൂപ്പ്


 

അബുദാബി: ലോകം കോവിഡ് വെല്ലുവിളികളിൽ പതറുന്ന കാലത്തും തങ്ങളുടെ ജൈത്രയാത്ര തുടരുകയാണ് ഷോപ്പിംഗ് രംഗത്തെ പ്രമുഖരായ ലുലു ഗ്രൂപ്പ്. തൊണ്ണൂറുകളിൽ ഗൾഫ് യുദ്ധ തലത്തിന്റെ വെല്ലുവിളികൾക്കിടയിൽ ആരംഭിച്ച സൂപ്പർമാർക്കറ്റ് ശൃംഖലയിൽ നിന്ന് 2000 നവംബറിൽ ദുബായിൽ ഗിസൈസിൽ ആദ്യ ഹൈപ്പർമാർക്കറ്റ് പിന്നിട്ട് ഇന്ന് അതിന്റെ എണ്ണം ഇരുനൂറ് തികഞ്ഞിരിക്കുകയാണ്.
മലയാളികൾക്കാകെ അഭിമാനവും ആവേശവും പകരുന്ന പ്രയാണമാണ് ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയുടെ നേതൃത്വത്തിൽ ലുലു നടത്തുന്നത്. കഠിനാധ്വാനവും സ്ഥിരോത്സാഹവും ദീർഘവീക്ഷണവും കൊണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സേവനമുദ്ര പതിപ്പിക്കുകയാണ് എം.എ.യൂസഫലി എന്ന നാട്ടികക്കാരൻ.
ആ മഹത്തായ പ്രയാണത്തിൽ മഹത്തായ ഒരു നാഴികക്കല്ല് ഈജിപ്ത് തലസ്ഥാനമായ കെയ്റോവിൽ ലുലു പിന്നിടുകയാണ്. ഗ്രൂപ്പിന്റെ ഇരുനൂറാമതും ഈജിപ്തിലെ മൂന്നാമത്തെതുമായ ഹൈപ്പർമാർക്കറ്റ് ഈജിപ്ത് ആഭ്യന്തര വ്യാപാര-പൊതുവിതരണ വകുപ്പ് മന്ത്രി ഡോ. അലി മൊസെഹ്ലി കെയ്റോ അഞ്ചാം സെറ്റിൽമെന്റിലെ പാർക്ക് മാളിൽ ഉദ്ഘാടനം ചെയ്തപ്പോൾ അത് ലുലുവിന്റെ വളർച്ചയുടെ ഒരു പുതിയ അധ്യായത്തിനും തുടക്കം കുറിച്ചു.

You might also like

  • NEC

Most Viewed