'സെന്റ് അറേബ്യ 2026' നവംബർ 24 മുതൽ എക്സിബിഷൻ വേൾഡ് ബഹ്‌റൈനിൽ; മുപ്പതിലേറെ പ്രമുഖ ബ്രാൻഡുകൾ അണിനിരക്കും
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ അന്താരാഷ്ട്ര സുഗന്ധദ്രവ്യ മേളയായ 'സെന്റ് അറേബ്യ 2026' (Scent Arabia 2026) നവംബർ 24 മുതൽ 28 വരെ സംഘടിപ്പിക്കുന്നു. എക്സിബിഷൻ വേൾഡ് ബഹ്‌റൈനിലെ (Exhibition World Bahrain) ഹാൾ 2-ലാണ് അഞ്ച് ദിവസം നീളുന്ന ഈ പ്രദർശനം നടക്കുക.
ഈ വർഷത്തെ മേളയിൽ സുഗന്ധദ്രവ്യ മേഖലയിലെ വിദഗ്ദ്ധരായ മുപ്പതിലേറെ പ്രമുഖ ബ്രാൻഡുകളും നിർമ്മാണ കമ്പനികളും അണിനിരക്കും. മുൻനിര ബ്രാൻഡുകൾക്ക് അന്താരാഷ്ട്ര ഉപഭോക്താക്കളുമായി നേരിട്ട് സംവദിക്കാനും പുതിയ ഉൽപ്പന്നങ്ങൾ പരിചയപ്പെടുത്താനുമുള്ള മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട പ്ലാറ്റ്‌ഫോമായി സെന്റ് അറേബ്യ മാറിക്കഴിഞ്ഞു. തനിമയാർന്ന അറബ് സുഗന്ധദ്രവ്യങ്ങളുടെയും ആഗോള പെർഫ്യൂം ബ്രാൻഡുകളുടെയും വിപുലമായ ശേഖരമാണ് മേളയിൽ സന്ദർശകരെ കാത്തിരിക്കുന്നത്.
#ScentArabia #BahrainEvents #ExhibitionWorldBahrain #PrinceSalman #4PMNews
WASADSADSS

