അൽ ഹിദായ മദ്രസ്സയിൽ സന്ദർശനം നടത്തി ഷെയ്ഖ് സലാഹ് ബൂ ഹസ്സൻ


പ്രദീപ് പുറവങ്കര

മനാമ: ഹിദ്ദ് അൽ ഹിദായ സെന്റർ മലയാള വിഭാഗത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഇസ്ലാമിക് മദ്രസ്സയിൽ അൽ ഹിദായ സെന്റർ മേധാവി ഷെയ്ഖ് സലാഹ് ബൂ ഹസ്സൻ പ്രഥമ സന്ദർശനം നടത്തി. സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനും ഭാവി പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനുമായാണ് അദ്ദേഹം മദ്രസ്സയിൽ എത്തിയത്.

സന്ദർശനത്തിന്റെ ഭാഗമായി ഹിദ്ദ് യൂണിറ്റിലെ ഔദ്യോഗിക ഭാരവാഹികളുമായി അദ്ദേഹം പ്രത്യേക കൂടിക്കാഴ്ച നടത്തി. മദ്രസ്സയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്കും വിദ്യാഭ്യാസ പുരോഗതിക്കും ഏറെ പ്രയോജനപ്രദമായ നിർദ്ദേശങ്ങളാണ് ചർച്ചയിൽ ഉരുത്തിരിഞ്ഞതെന്ന് ഭാരവാഹികൾ വ്യക്തമാക്കി.

അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവെയർനസ്സ് സെന്റർ മലയാള വിഭാഗം പ്രസിഡന്റ് ടി.പി. അബ്ദുൽ അസീസ്, ജനറൽ സെക്രട്ടറി എം.എം. രിസാലുദ്ദീൻ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. സയ്യിദ് മുഹമ്മദ് ഹംറാസ് അൽ ഹികമി, സ്വാലിഹ് അൽ ഹികമി, സാദിഖ് ബിൻ യഹ്യ, മൻസൂർ ഹിദ്ദ്, ഫിറോസ് ഓസ്കാർ, കോയ ബേപ്പൂർ, അബ്ദു റഹ്മാൻ ഈസാ ടൗൺ, അബ്ദുൽ ഗഫൂർ ഉമ്മുൽ ഹസ്സൻ, മുഹമ്മദ് ഷെബീർ തുടങ്ങിയ പ്രമുഖ ഭാരവാഹികളും ജനപ്രതിനിധികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

article-image

DQWEWDEW

You might also like

  • Lulu Exchange
  • Straight Forward

Most Viewed