വി.ഡി. സതീശനെ അധിക്ഷേപിച്ച കേസ്: ആന്റോ അഗസ്റ്റിന് വീണ്ടും നോട്ടീസ് നൽകാൻ പൊലീസ്


ഷീബ വിജയൻ

മുഖ്യമന്ത്രി വി.ഡി. സതീശനെ അധിക്ഷേപിച്ചെന്ന കേസിൽ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിന് വീണ്ടും നോട്ടീസ് നൽകാൻ പൊലീസ് തീരുമാനിച്ചു. ചോദ്യം ചെയ്യാൻ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. തിങ്കളാഴ്ച ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടും എത്താതിരുന്നതിനാലാണ് ഈ നടപടി. മുഖ്യമന്ത്രിയെ പൊതുചടങ്ങിൽ അപമാനിച്ച് പ്രസംഗിച്ചതിനാണ് കേസ് എടുത്തിരിക്കുന്നത്. കളമശ്ശേരി പൊലീസ് സ്റ്റേഷനിൽ ഹാജരാകില്ലെന്നും കേസിലെ എഫ്.ഐ.ആർ റദ്ദാക്കാൻ ഹൈക്കോടതിയിൽ ഉടൻ ഹർജി നൽകുമെന്നും ആന്റോയുടെ അഭിഭാഷകൻ അറിയിച്ചു.

ആന്റോ അഗസ്റ്റിൻ സ്ഥലത്തില്ലെന്നാണ് അഭിഭാഷകൻ പറയുന്നത്. റിപ്പോർട്ടർ ചാനൽ ലേഖകനോടും സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് നിർദേശം നൽകിയിരുന്നു. രണ്ടാഴ്ച മുമ്പാണ് ഒരു പൊതുചടങ്ങിൽ സംസാരിക്കവേ ആന്റോ അഗസ്റ്റിൻ മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്ന തരത്തിലുളള ഗുരുതര പരാമർശം നടത്തിയത്. ആന്റോ അഗസ്റ്റിൻ നടത്തിയ പ്രസംഗത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ആന്റോ അഗസ്റ്റിനും മറ്റു രണ്ടുപേരും ഗൂഢാലോചന നടത്തിയെന്നും അറിഞ്ഞുകൊണ്ട് വ്യാജരേഖ സൂക്ഷിച്ചുവെന്നും എഫ്.ഐ.ആറിൽ പറയുന്നു. കെ.പി.സി.സി വക്താവ് രാജു പി. നായർ നൽകിയ പരാതിയിൽ കേസെടുക്കാൻ ഡി.ജി.പിയാണ് നിർദേശം നൽകിയത്.

കോടികളുടെ വിലവരുന്ന വിവാഹ രേഖകളുമായി രണ്ടു യുവാക്കൾ തന്നെ സമീപിച്ചുവെന്നും ബൈന്തൂർ സബ് രജിസ്ട്രാർ ഓഫീസിൽ അതേ കുറിച്ച് അന്വേഷണം നടത്തിയെന്നും റിപ്പോർട്ടർ ചാനലിന്റെ ഉടമ ആന്റോ അഗസ്റ്റിനാണ് ഒരു ചടങ്ങിൽ വെളിപ്പെടുത്തിയത്. ഈ രേഖകൾ കൈവശമുണ്ടെന്നും അവകാശപ്പെട്ടിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ നോക്കി വ്യാജ രേഖയുണ്ടാക്കിയവരെ തിരിച്ചറിയണമെന്നും രേഖകൾ പിടിച്ചെടുക്കണമെന്നും രാജു പി. നായർ നൽകിയ പരാതിയിൽ പറയുന്നു.

#AnthoAugustine #KeralaPolice #KeralaPolitics

article-image

GGHGH

You might also like

  • Lulu Exchange
  • Straight Forward

Most Viewed