സ്കൂട്ടറിന് വില 15,000 രൂപ; എ.ഐ ക്യാമറ നൽകിയ പിഴ 22,000 രൂപ!


ഷീബ വിജയൻ

49 തവണ എ.ഐ ക്യാമറയിൽ കുടുങ്ങി യുവാവിന് ഭീമമായ പിഴ ലഭിച്ചു. അങ്കമാലി സ്വദേശിയായ യുവാവാണ് ഇത്രയും തവണ മോട്ടോർ വാഹന വകുപ്പിന്റെ ക്യാമറയിൽ കുടുങ്ങിയത്. ഹെൽമറ്റ് വെക്കാത്തതിനാണ് 44 തവണയും കുടുങ്ങിയത്. ഓരോതവണയും 500 രൂപ വീതം പിഴ ഈടാക്കിയതിൽ അതിന് മാത്രം 22,000 രൂപ വരും.

ശേഷിക്കുന്ന നിയമലംഘനങ്ങൾ, മൂന്ന് പേർ ഒരുമിച്ച് ഹെൽമറ്റില്ലാതെ സ്കൂട്ടറിൽ യാത്ര ചെയ്തെന്ന കുറ്റത്തിനാണ്. ഇതിന് ഓരോ യാത്രക്കാരന്റെയും തലയെണ്ണി 500 രൂപ വീതം ഓരോ തവണയും കണക്കാക്കി അടയ്ക്കണം. കൂടാതെ മൂന്ന് പേരെ കയറ്റിയതിന് 1,000 രൂപ വീതം വേറെയും അടയ്ക്കണം. സ്കൂട്ടർ ഭാര്യയുടെ പേരിലുള്ളതാണ്. ഭാര്യ വിദേശത്തായതിനാൽ ഫോണിലെ സന്ദേശം ശ്രദ്ധിക്കാതിരുന്നതിനാലാണ് പിഴ തുക ഇത്രയധികം വർധിക്കാൻ കാരണം.

ഈ വിവരം താൻ അറിയാതെ പോയി എന്നാണ് യുവാവ് പറയുന്നത്. ഈ വർഷം ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിലാണ് പൊതുപ്രവർത്തകൻ കൂടിയായ യുവാവിനെ എ.ഐ ക്യാമറ പിടികൂടിയത്. ഇന്നലെ മോട്ടോർ വാഹന എൻഫോഴ്സ്മെന്റ് ഓഫീസിലെത്തിയ യുവാവ് പിഴ വെട്ടിക്കുറയ്ക്കണമെന്ന അപേക്ഷ സമർപ്പിച്ചു. എന്നാൽ ഇത് സ്വീകരിക്കാനാകില്ലെന്നും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ള ആംനെസ്റ്റി പദ്ധതി വരുന്നതുവരെ കാത്തുനിൽക്കാനുമായിരുന്നു ലഭിച്ച ഉപദേശം.

15 വർഷം പഴക്കമുള്ള സ്കൂട്ടറാണെന്നും വിറ്റാൽ 15,000 രൂപയിൽ കൂടുതൽ കിട്ടില്ലെന്നുമാണ് പരാതിക്കാരൻ പറയുന്നത്. പൊതു പ്രവർത്തനമുള്ളതിനാൽ ജനങ്ങളെ സഹായിക്കാനാണ് അവരെയും കയറ്റിയുള്ള സ്കൂട്ടർ യാത്രയെന്നാണ് യുവാവിന്റെ വാദം.

article-image

cxzssx

You might also like

  • Lulu Exchange
  • Straight Forward

Most Viewed