'പ്ലാറ്റിനം ദാന്ധിയ ബീറ്റ്‌സ് 2026' മായി ഇൻഡ്യൻ ലേഡീസ് അസോസിയേഷൻ


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈനിലെ പ്രമുഖ വനിതാ സംഘടനയായ ഇൻഡ്യൻ ലേഡീസ് അസോസിയേഷൻ (ഐ.എൽ.എ) രാജ്യത്ത് 70 വർഷത്തെ സേവനം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 'പ്ലാറ്റിനം ദാന്ധിയ ബീറ്റ്‌സ് 2026' ഒക്ടോബർ 1 വ്യാഴാഴ്ച നടക്കും. ക്രൗൺ പ്ലാസ കൺവെൻഷൻ സെന്ററിൽ വൈകുന്നേരം 8:00 മണി മുതലാണ് ആഘോഷ പരിപാടികൾ ആരംഭിക്കുന്നത്.

ബഹ്‌റൈനിലെ ഏറ്റവും ജനപ്രിയമായ സാംസ്‌കാരിക കൂട്ടായ്മകളിൽ ഒന്നായ ഐ.എൽ.എ ദാന്ധിയ ബീറ്റ്‌സ്, പരമ്പരാഗത ഗർബ, ദാന്ധിയ നൃത്തങ്ങൾ, സംഗീതം, മറ്റ് കലാപരിപാടികൾ എന്നിവയോടെ വിവിധ സമൂഹങ്ങളിലുള്ള ആളുകളെയും കുടുംബങ്ങളെയും ഒന്നിച്ചിണക്കുന്ന പ്രൗഢഗംഭീരമായ ഒരു സന്ധ്യയായിരിക്കും സമ്മാനിക്കുക.

"സേവനമാണ് പ്രധാനം" എന്ന ആപ്തവാക്യം ഉയർത്തിപ്പിടിച്ച് പ്രവർത്തിക്കുന്ന ഐ.എൽ.എ, രൂപീകൃതമായ 1956 മുതൽ സ്ത്രീകൾ, കുട്ടികൾ, മുതിർന്ന പൗരന്മാർ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ജനവിഭാഗങ്ങൾ എന്നിവർക്കായി നിരവധി ചാരിറ്റി-സമൂഹക്ഷേമ പ്രവർത്തനങ്ങളാണ് നടപ്പിലാക്കി വരുന്നത്.

ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസവും തെറാപ്പിയും പരിചരണവും ജീവിതനൈപുണ്യ വികസനവും നൽകുന്ന ഐ.എൽ.എയുടെ മുൻനിര പദ്ധതിയായ 'സ്‌നേഹ റീക്രിയേഷൻ സെന്റർ' ഉൾപ്പെടെയുള്ള ചാരിറ്റി പ്രവർത്തനങ്ങൾക്കുള്ള ധനസമാഹരണാർത്ഥമാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. രണ്ടായിരത്തിലധികം ആളുകൾ പങ്കാളികളാകാറുള്ള ഈ ആഘോഷം, ഇത്തവണ സാംസ്‌കാരിക തനിമയുടെയും കൂട്ടായ്മയുടെയും ജീവകാരുണ്യത്തിന്റെയും മികച്ച അനുഭവമായി മാറും.

article-image

DFSDSFDSDFS

You might also like

  • Lulu Exchange
  • Straight Forward

Most Viewed