എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് പരിശോധന ശക്തം: മൂന്ന് മണിക്കൂറിനിടെ പിടിയിലായത് 289 പേർ


ഷീബ വിജയൻ

എറണാകുളം: എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷനിൽ റെയിൽവേ തിരുവനന്തപുരം ഡിവിഷൻ ടിക്കറ്റ് ചെക്കിങ് സ്ക്വാഡ് നടത്തിയ മിന്നൽ പരിശോധനയിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്ത 289 പേർ പിടിയിലായി. സെപ്റ്റംബർ 27 ഞായറാഴ്ച വൈകിട്ട് നാല് മണി മുതൽ ഏഴ് മണി വരെയുള്ള മൂന്ന് മണിക്കൂറിനുള്ളിലാണ് ഇത്രയും പേർ പരിശോധനയിൽ കുടുങ്ങിയത്.

നിയമവിരുദ്ധമായി ടിക്കറ്റില്ലാതെയും, കൃത്യമായ റൂട്ടുകളിലല്ലാതെയും യാത്ര ചെയ്ത യാത്രക്കാരിൽ നിന്നായി ആകെ 1,75,489 രൂപ പിഴയീടാക്കിയതായി റെയിൽവേ അധികൃതർ അറിയിച്ചു. വരും ദിവസങ്ങളിലും ഡിവിഷന് കീഴിലെ പ്രധാന സ്റ്റേഷനുകളിൽ ടിക്കറ്റ് പരിശോധന കർശനമായി തുടരുമെന്ന് റെയിൽവേ വ്യക്തമാക്കി.

article-image

FRRFD

You might also like

  • Lulu Exchange
  • Straight Forward

Most Viewed