മമ്മുണ്ണി മൗലവി: ലാളിത്യവും കാരുണ്യവും മുഖമുദ്രയാക്കിയ പണ്ഡിതശ്രേഷ്ഠനെന്ന് അനുസ്മരണയോഗം


പ്രദീപ് പുറവങ്കര

മനാമ: അന്തരിച്ച പ്രമുഖ പണ്ഡിതനും പ്രമുഖ ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന മമ്മുണ്ണി മൗലവിയുടെ ഓർമ്മയ്ക്കായി അനുസ്മരണ സംഗമവും മയ്യിത്ത് നമസ്‌കാരവും സംഘടിപ്പിച്ചു. ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷനും അൽ ജാമിഅ അലൂംനി ബഹ്‌റൈൻ ചാപ്റ്ററും സംയുക്തമായി സിഞ്ചിലെ ഫ്രൻഡ്‌സ് സെന്ററിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. മമ്മുണ്ണി മൗലവിയുടെ ത്യാഗനിർഭരമായ ജീവിതവും വിദ്യാഭ്യാസ, അനാഥ സംരക്ഷണ, ജനസേവന രംഗങ്ങളിലെ സംഭാവനകളും യോഗത്തിൽ അനുസ്മരിച്ചു.

വിശുദ്ധിയും ലളിത ജീവിതവും സമർപ്പണ ബോധവും കാത്തുസൂക്ഷിച്ച മഹദ്‌വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന് യോഗം വിലയിരുത്തി. പുഞ്ചിരിക്കുന്ന മുഖത്തോടെയും സൗമ്യമായ പെരുമാറ്റത്തോടെയും ജനങ്ങളെ ചേർത്തുപിടിച്ച അദ്ദേഹം, നിരവധിയാളുകൾക്ക് ആശ്വാസമേകിയ കാരുണ്യത്തിന്റെ ഉറവിടമായിരുന്നു. വൈജ്ഞാനിക മേഖലയിൽ നിരവധി സ്ഥാപനങ്ങൾ കെട്ടിപ്പടുക്കാനും അനേകർക്ക് അറിവു പകരണത്തിനും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് സാധിച്ചു. ലാളിത്യവും ദയാവായ്പും നിറഞ്ഞ അദ്ദേഹത്തിന്റെ ജീവിത ശൈലി വരുംതലമുറയ്ക്ക് വലിയൊരു മാതൃകയാണെന്ന് അധ്യക്ഷ പ്രസംഗത്തിൽ ഫ്രൻഡ്‌സ് അസോസിയേഷൻ പ്രസിഡന്റ് എം. എം. സുബൈർ പറഞ്ഞു.

ചടങ്ങിൽ അൽ ജാമിഅ അലൂംനി ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡന്റ് കമാൽ മുഹ്യുദ്ദീൻ, അജ്മൽ ഹുസൈൻ, മുഹമ്മദലി മലപ്പുറം, മൂസ കെ. ഹസൻ, സിറാജ് പള്ളിക്കര, സാലിഹ് പയ്യോളി, അബ്ദുൽ ഹഖ്, പി. എസ്. എം. ഷരീഫ്, അബ്ദുൽ ഹകീം എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി മുഹമ്മദ് മുഹ്യുദ്ദീൻ സ്വാഗതവും വൈസ് പ്രസിഡന്റ് സഈദ് റമദാൻ നദ്‌വി നന്ദിയും രേഖപ്പെടുത്തി.

article-image

fhjf

You might also like

  • Lulu Exchange
  • Straight Forward

Most Viewed