പോലീസ് സംഘടനകളെ പുനഃസംഘടിപ്പിച്ച സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി


ഷീബ വിജയൻ

കൊച്ചി: സംസ്ഥാനത്തെ പോലീസ് സംഘടനകളെ പുനഃസംഘടിപ്പിച്ചുകൊണ്ട് സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സംഘടനകളുടെ നിയമാവലിക്കും ഭരണഘടനാപരമായ അവകാശങ്ങൾക്കും വിരുദ്ധമായി അവയുടെ ഘടനയിൽ ഇടപെടാൻ സർക്കാരിന് അധികാരമില്ലെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് നിരീക്ഷിച്ചു.

കേരള പോലീസ് അസോസിയേഷൻ, കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ, കേരള സീനിയർ പോലീസ് അസോസിയേഷൻ എന്നീ മൂന്ന് സംഘടനകളെ വെട്ടിച്ചുരുക്കി രണ്ടെണ്ണമാക്കി മാറ്റിയായിരുന്നു ആഭ്യന്തര വകുപ്പിന്റെ പുനഃസംഘടന. സർക്കാരിന്റെ ഈ നടപടിക്കെതിരെ അസോസിയേഷനുകൾ സമർപ്പിച്ച രണ്ട് റിട്ട് ഹർജികൾ പരിഗണിച്ചാണ് ഹൈക്കോടതിയുടെ നിർണ്ണായകമായ ഉത്തരവ്.

ഉത്തരവിനെ തുടർന്ന് രൂപീകരിച്ച അഡ്‌ഹോക് കമ്മിറ്റികളുടെ പ്രവർത്തനവും കോടതി റദ്ദാക്കിയിട്ടുണ്ട്. 1966-ലെ പോലീസ് ചട്ടങ്ങൾ പ്രകാരം അസോസിയേഷനുകൾക്ക് അംഗീകാരം നൽകാനോ അത് റദ്ദാക്കാനോ ഉള്ള അധികാരം സംസ്ഥാന പോലീസ് മേധാവിക്കാണ്. സംഘടനകളുടെ രേഖകൾ, ബാങ്ക് ഫണ്ട്, ആസ്തി ബാധ്യതകൾ എന്നിവ വിഭജിച്ചു നൽകാനുള്ള ഉത്തരവിലെ നിർദ്ദേശം നിയമവിരുദ്ധവും ബൈലോകൾക്ക് വിരുദ്ധവുമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.

article-image

szxcz

You might also like

  • Lulu Exchange
  • Straight Forward

Most Viewed