കെ.സി.എ – ബി.എഫ്.സി 'ഓണം പൊന്നോണം 2026': 130 കലാകാരികൾ അണിനിരക്കുന്ന മെഗാ ഫ്യൂഷൻ ഡാൻസ് ഒക്ടോബർ രണ്ടിന്
പ്രദീപ് പുറവങ്കര
മനാമ: കെ.സി.എ – ബി.എഫ്.സി 'ഓണം പൊന്നോണം 2026' ആഘോഷങ്ങളുടെ ഭാഗമായി പ്രൗഢഗംഭീരമായ മെഗാ ഫ്യൂഷൻ ഡാൻസ് സംഘടിപ്പിക്കുന്നു. ഒക്ടോബർ 2 വെള്ളിയാഴ്ച രാത്രി 7:30-ന് കെ.സി.എ അങ്കണത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ബഹ്‌റൈനിലെ 130-ഓളം കലാകാരികൾ ഒന്നിച്ചണിനിരക്കും. പ്രമുഖ ചലച്ചിത്ര അഭിനേത്രി ജയാ മേനോൻ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും.
നൃത്തസംവിധായിക ജൂലിയറ്റ് തോമസ്, കോർഡിനേറ്റർ എൽമി വിൻസെന്റ് എന്നിവരുടെ നേതൃത്വത്തിലാണ് ഈ കൂറ്റൻ നൃത്താവിഷ്കാരം വേദിയിലെത്തുന്നത്. കേരള തനിമ വിളിച്ചോതുന്ന സംഘനൃത്തം, ആവേശം നിറയ്ക്കുന്ന കൈകൊട്ടിക്കളി, തിരുവാതിരയുടെ മനോഹാരിത, കാവടിയാട്ടത്തിന്റെ ഭക്തിസാന്ദ്രത എന്നിവ കോർത്തിണക്കിയാണ് പ്രകടനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ജോസ് മ്യൂസിക്കയാണ് നൃത്തത്തിന് ആവശ്യമായ സംഗീത സഹായം ഒരുക്കിയിരിക്കുന്നത്.
ഇത്രയധികം കലാകാരികൾ ഒരുമിച്ച് അണിനിരക്കുന്ന ഈ അപൂർവ്വ നൃത്തമാസ്മരിക പ്രകടനം കാണുവാനും കലാകാരികളെ പ്രോത്സാഹിപ്പിക്കാനുമായി ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു. കെ.സി.എ പ്രസിഡന്റ് ജെയിംസ് ജോൺ, ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി, ഓണം കമ്മിറ്റി ചെയർമാൻ ജിതിൻ ജോസ്, വൈസ് ചെയർമാൻ ജോർജ് സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റിയാണ് ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്.
dfgdfg

