പ്രവാസികൾ നാടിന് നൽകുന്ന സംഭാവനകൾ അതുല്യം; അവരെ ചേർത്തുപിടിക്കും: മന്ത്രി അഡ്വ. ബിന്ദു കൃഷ്ണ
പ്രദീപ് പുറവങ്കര
മനാമ: കേരളത്തിലെ പ്രവാസികൾ നാടിന്റെ വികസനത്തിനും പുരോഗതിക്കും നൽകുന്ന സംഭാവനകൾ അതുല്യമാണെന്നും, വരാനിരിക്കുന്ന യു.ഡി.എഫ് സർക്കാർ പ്രവാസികളെ ചേർത്തുപിടിക്കുമെന്നും വനിതാ-ശിശുക്ഷേമ, തൊഴിൽ, ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ. ബിന്ദു കൃഷ്ണ പ്രസ്താവിച്ചു. ഒ.ഐ.സി.സി ബഹ്‌റൈൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബഹ്‌റൈൻ കേരളീയ സമാജത്തിൽ സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.
കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് ഗൾഫ് മേഖലയിലുണ്ടായ യുദ്ധസമാനമായ അന്തരീക്ഷത്തിലും വിമാന സർവീസുകളുടെ തടസ്സങ്ങൾ മറികടന്നും പ്രവാസി സമൂഹം ജനാധിപത്യ പ്രക്രിയയിൽ സജീവമായി പങ്കെടുത്തു. നാട്ടിലെത്തിയും പ്രവാസലോകത്തിരുന്നും ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളുടെ വിജയത്തിനായി ശക്തമായി പ്രവർത്തിച്ച പ്രവാസികളെ നേരിട്ട് കണ്ട് നന്ദി അറിയിക്കുന്നതിൽ വലിയ സന്തോഷമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രമുഖ വ്യവസായി കെ. ജി. ബാബുരാജൻ, ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം, വർക്കിംഗ് പ്രസിഡന്റ് ബോബി പാറയിൽ, ട്രഷറർ ലത്തീഫ് ആയംചേരി, ജനറൽ സെക്രട്ടറിമാരായ മനു മാത്യു, സൈദ് എം. എസ്, ഷമീം കെ. സി, ജീസൺ ജോർജ്, ജേക്കബ് തേക്ക് തോട്, പ്രദീപ് മേപ്പയൂർ, വൈസ് പ്രസിഡന്റ് ഗിരീഷ് കാളിയത്ത്, ഐ. വൈ. സി ഇന്റർനാഷണൽ ചെയർമാൻ നിസാർ കുന്നംകുളത്തിൽ, വനിതാ വിഭാഗം പ്രസിഡന്റ് മിനി മാത്യു, കുടുംബ സൗഹൃദ വേദി ചെയർമാൻ കൃഷ്ണകുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു.
ഒ.ഐ.സി.സി നേതാക്കളായ രജിത് മൊട്ടപ്പാറ, രഞ്ചൻ കച്ചേരി, നെൽസൺ വർഗീസ്, ജോണി താമരശ്ശേരി, സുരേഷ് പുണ്ടൂർ, ശ്രീജിത്ത് പനായി, റംഷാദ് അയിലക്കാട്, സൽമാനുൽ ഫാരിസ്, സിജു പുന്നവേലി, അലക്സ് മഠത്തിൽ, സന്തോഷ് നായർ, ബൈജു ചെന്നിത്തല, നാസർ തൊടിയൂർ, ശോഭ സജി, സിജി, ബിജുബാൽ സി. കെ, മനോജ് മാത്യു, ഫൈസൽ പട്ടാണ്ടി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
asfsdf

