വോയ്‌സ് ഓഫ് ആലപ്പിയുടെ 'പൂവേപൊലി 2026' ഓണാഘോഷം ശ്രദ്ധേയമായി


പ്രദീപ് പുറവങ്കര

മനാമ: ആലപ്പുഴ ജില്ലക്കാരുടെ ബഹ്‌റൈനിലെ കലാ-സാംസ്‌കാരിക കൂട്ടായ്‌മയായ വോയ്‌സ് ഓഫ് ആലപ്പി അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമായി വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. സല്ലാഖിലെ ബീച്ച് ബെ റിസോർട്ടിൽ സംഘടിപ്പിച്ച പരിപാടി ഓണത്തിന്റെ പാരമ്പര്യവും കൂട്ടായ്‌മയുടെ സന്ദേശവും വിളിച്ചോതുന്നതായി മാറി.

കുട്ടികളും മുതിർന്നവരും ചേർന്ന് വഞ്ചിപ്പാട്ടിന്റെ അകമ്പടിയോടെ മഹാബലിയെ വരവേറ്റുകൊണ്ട് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. തുടർന്ന് വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ അവതരിപ്പിച്ച തിരുവാതിര, കലാവിഭാഗമായ 'അരങ്ങ് ആലപ്പി'യുടെ നേതൃത്വത്തിലുള്ള ഓണപ്പാട്ടുകൾ, നൃത്ത നൃത്യങ്ങൾ, പരമ്പരാഗത ഓണസദ്യ, വിവിധങ്ങളായ ഓണക്കളികൾ എന്നിവ ആഘോഷങ്ങളുടെ മാറ്റ് കൂട്ടി.

'പൂവേ പൊലി 2026' എന്ന പേരിൽ സംഘടിപ്പിച്ച ആഘോഷപരിപാടികൾ ന്യൂ ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൽ ഡോ. ഗോപിനാഥ് മേനോൻ ഉദ്ഘാടനം ചെയ്‌തു. വോയ്‌സ് ഓഫ് ആലപ്പി ജനറൽ സെക്രട്ടറി ധനേഷ് മുരളി സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രസിഡന്റ് സിബിൻ സലിം അധ്യക്ഷത വഹിച്ചു. രക്ഷാധികാരി അനിൽ യു.കെ, ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടീവ് അംഗങ്ങളായ ബിജു ജോർജ്, മിഥുൻ മോഹൻ, പൂവേ പൊലി കൺവീനർ അനൂപ് ശശികുമാർ എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിൽ വെച്ച് വോയ്‌സ് ഓഫ് ആലപ്പി ഓണം സപ്ലിമെന്റിന്റെ പ്രകാശനകർമ്മവും നിർവഹിക്കപ്പെട്ടു. ട്രെഷറർ ബോണി മുളപ്പാംപള്ളിൽ നന്ദി രേഖപ്പെടുത്തി.

ലേഡീസ് വിങ് ചീഫ് കോർഡിനേറ്റർ രശ്‌മി അനൂപ് പ്രോഗ്രാം കോർഡിനേറ്ററായി പ്രവർത്തിച്ചു. നിതിൻ ചെറിയാൻ, ഗോകുൽ കൃഷ്‌ണൻ, ഗിരീഷ് കുമാർ, ജയൻ കെ, ജഗദീഷ് ശിവൻ, ബോണി മുളപ്പാംപള്ളി, ജോഷി നെടുവേലിൽ, അരുൺ രത്നാകരൻ, സന്തോഷ് ബാബു, പ്രസന്നകുമാർ, ഷാജി സെബാസ്റ്റ്യൻ എന്നിവരും വിവിധ കമ്മറ്റി ഭാരവാഹികളും ലേഡീസ് വിങ് പ്രതിനിധികളും ആഘോഷങ്ങളുടെ വിജയത്തിനായി നേതൃത്വം നൽകി.

article-image

XZAS

You might also like

  • Lulu Exchange
  • Straight Forward

Most Viewed