ബഹ്‌റൈൻ കേരളീയ സമാജം ബി.കെ.എസ് ഫിലിം ക്വിസ് 'ചലച്ചിത്രത്താഴ്' ശ്രദ്ധേയമായി


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ഓണാഘോഷമായ ‘ശ്രാവണം 2026’ന്റെ ഭാഗമായി സാഹിത്യ വിഭാഗം ക്വിസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബി.കെ.എസ് ഫിലിം ക്വിസ് ‘ചലച്ചിത്രത്താഴ്’ ആവേശകരമായി പൂർത്തിയായി. ക്വിസ് മാസ്റ്റർ അനീഷ് നിർമ്മലൻ നയിച്ച മത്സരത്തിൽ സിനിമാപ്രേമികളുടെയും സമാജം അംഗങ്ങളുടെയും വൻ പങ്കാളിത്തം ശ്രദ്ധേയമായി.

article-image

ആകെ 40 ടീമുകളാണ് പ്രിലിമിനറി റൗണ്ടിൽ മാറ്റുരച്ചത്. ഇതിൽ നിന്ന് മികച്ച പ്രകടനം കാഴ്ചവെച്ച ആറ് ടീമുകൾ ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടി. വാശിയേറിയ ഫൈനൽ പോരാട്ടത്തിൽ ഷാജി, സജു കൃഷ്ണൻ എന്നിവരടങ്ങിയ ടീം 'ഗീതം' ഒന്നാം സ്ഥാനം കരസ്ഥമാക്കി. ജോസി തോമസ്, ശ്രീജ ബേബി എന്നിവരുടെ ടീം 'നിറം' രണ്ടാം സ്ഥാനവും, മുകേഷ്, പ്രസീന എന്നിവരടങ്ങിയ ടീം 'രംഗം' മൂന്നാം സ്ഥാനവും നേടി.

article-image

വിജയികൾക്ക് ട്രോഫിയും ക്യാഷ് പ്രൈസും സമ്മാനിച്ചതോടൊപ്പം ഫൈനലിൽ മാറ്റുരച്ച ആറ് ടീമുകൾക്കും പ്രോത്സാഹന സമ്മാനങ്ങൾ നൽകി. പ്രശസ്ത മജീഷ്യൻ സാമ്രാജ് മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണൻ പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കരയ്ക്കൽ, ജനറൽ കൺവീനർ ഹരികൃഷ്ണൻ ബി. നായർ, മജീഷ്യൻ സാമ്രാജ് എന്നിവർ ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു.

സാഹിത്യ വിഭാഗം സെക്രട്ടറി വിനയചന്ദ്രൻ നായരുടെ ഏകോപനത്തിൽ സിബു ജോർജ് കൺവീനറായും, സുബിൻ പോവിൽ, ജിജോ ആൻഡ്രൂസ് എന്നിവർ ജോയിന്റ് കൺവീനർമാരായും പ്രവർത്തിച്ചു. അജയ് പി. നായർ, അനീഷ് നിർമ്മലൻ, പ്രജി എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകിയപ്പോൾ രേണു ഉണ്ണികൃഷ്ണൻ ചടങ്ങുകളുടെ അവതാരകയായി.

article-image

sdfdsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed