കണ്ണൂർ തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് മികച്ച വിജയം


ഷീബ വിജയൻ

കണ്ണൂർ ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് തദ്ദേശ വാർഡുകളിലും എൽ.ഡി.എഫ് വിജയം നേടി. കഴിഞ്ഞ തവണ യു.ഡി.എഫ് വിജയിച്ച പെരളശേരി ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡായ ബാവോട് ഈസ്റ്റ് എൽ.ഡി.എഫ് തിരിച്ചുപിടിച്ചപ്പോൾ, മട്ടന്നൂർ നഗരസഭയിലെ ഉരുവച്ചാൽ ഡിവിഷൻ എൽ.ഡി.എഫ് നിലനിർത്തുകയായിരുന്നു. ബാവോട് ഈസ്റ്റിൽ 65 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എൽ.ഡി.എഫിലെ കെ.വി രതീശനാണ് വിജയിച്ചത്. മുൻ പഞ്ചായത്തംഗം സുരേഷ്ബാബു തണ്ടാരത്തിന്റെ നിര്യാണത്തെത്തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

കഴിഞ്ഞ തവണ 13 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ് ഇവിടെ ജയിച്ചിരുന്നത്. മട്ടന്നൂർ ഉരുവച്ചാലിൽ എ.കെ. സുരേഷ്കുമാറാണ് വിജയിച്ച എൽ.ഡി.എഫ് സ്ഥാനാർഥി. 276 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം ജയിച്ചത്. കഴിഞ്ഞ തവണ ഇവിടെ എൽ.ഡി.എഫിന് 269 വോട്ടിന്റെ ഭൂരിപക്ഷമാണുണ്ടായിരുന്നത്. കൗൺസിലറായിരുന്ന എൽ.ഡി.എഫിലെ കെ.കെ അഭിമന്യുവിന്റെ നിര്യാണത്തെത്തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്.

article-image

adfsdsfds

You might also like

  • Lulu Exchange
  • Straight Forward

Most Viewed