കൊട്ടാരക്കര ഡിപ്പോയിൽ നിന്ന് കെഎസ്ആർടിസി ബസ് മോഷണം പോയി


 

കൊട്ടാരക്കര: കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിലെ ബസ് മോഷണം പോയെന്ന് പരാതി. കൊട്ടാരക്കര ഡിപ്പോയിലെ RAC354(KL-15/7508) നന്പറിലുള്ള വേണാട് ബസാണ് മോഷണം പോയത്. മണിക്കൂറുകള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ കൊല്ലം പാരിപ്പള്ളിയില്‍നിന്ന് ബസ് കണ്ടെത്തി. ഇന്ന് പുലർച്ചെയാണ് വിചിത്ര മോഷണം നടന്നതെന്ന് കരുതുന്നു. ഞായറാഴ്ച രാത്രി 9.30 ഓടെ സർവീസിംഗിന് ഗാരേജിൽ കയറ്റിയ വാഹനം പിന്നീട് 12.30 ഓടെ പുറത്തിറക്കിയതാണെന്ന് ജീവനക്കാർ പറയുന്നു. ഡിപ്പോയ്ക്ക് സമീപത്തെ മുൻസിപ്പൽ ഓഫീസിന് മുന്നിൽ റോഡ് വശത്താണ് ബസ് പാർക്ക് ചെയ്തിരുന്നത്. രാവിലെ ഡിപ്പോ അധികൃതർ ബസ് തിരഞ്ഞെങ്കിലും കണ്ടില്ല. പിന്നീട് പുലർച്ചെ ഡ്യൂട്ടിക്കെത്തിയ ഡ്രൈവർമാർ ആരെങ്കിലും ബസ് മാറിക്കൊണ്ടുപോയി എന്ന് ഡിപ്പോ അധികൃതർ കരുതി. പുലർച്ചെ സർവീസ് തുടങ്ങിയ ബസിലെ ജീവനക്കാരെയെല്ലാം വിളിച്ച് തിരക്കിയെങ്കിലും ആരും ബസ് കൊണ്ടുപോയിട്ടില്ലെന്ന മറുപടിയാണ് ലഭിച്ചത്. പിന്നാലെയാണ് മോഷണം പോയെന്ന ബോധ്യം ഡിപ്പോ അധികൃതർക്ക് ഉണ്ടായത്. പിന്നാലെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed