രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
മനാമ
ബഹ്റൈൻ ദേശീയ ദിനത്തോടനുബന്ധിച്ച് വടകര സഹൃദയ വേദിയുടെ ആഭിമുഖ്യത്തിൽ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ 7.30 മുതൽ ഒരു മണി വരെ നടന്ന ക്യാമ്പിൽ നൂറോളം പേർ രക്തം നൽകുകയുണ്ടായി. സഹൃദയ വേദി രക്ഷാധികാരിയും, ക്യാമ്പ് ലീഡറുമായ രാമത്ത് ഹരിദാസ്, പ്രസിഡണ്ട് സുരേഷ് മണ്ടോടി, സെക്രട്ടറി എം.പി വിനീഷ്, ട്രഷറർ ഷാജി വളയം, എം സി.പവിത്രൻ, ഗിരീഷ് കല്ലേരി, എം.എം.ബാബു, പി.എം.രാജേഷ് എന്നിവർ ക്യാന്പിന് നേതൃത്വം നൽകി.
