ഐവൈസിസി കോൺഗ്രസ് ജന്മദിനാഘോഷങ്ങൾ സംഘടിപ്പിക്കുന്നു


മനാമ

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 136 മത് ജന്മദിന ആഘോഷങ്ങളുടെ ഭാഗമായി ഐവൈസിസി ആഭിമുഖ്യത്തിൽ രണ്ടാഴ്ച്ച നീണ്ട് നിൽക്കുന്ന പരിപാടികൾ നടത്തുന്നു. കോൺഗ്രസ്സ് ആശയ പ്രചരണാർത്ഥം  ഓൺലൈൻ ക്വിസ് മത്സരം, പ്രബന്ധ രചന മത്സരം,ഫേസ്ബുക്ക് ലൈവ് പ്രഭാഷണങ്ങൾ, പോസ്റ്റർ പ്രചരണം,പ്രസംഗ മത്സരം തുടങ്ങി പരിപാടികൾ ആണ് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത്. കെപിസിസി,യൂത്ത് കോൺഗ്രസ്,കെ എസ് യു,മഹിള കോൺഗ്രസ്,ഐ ഒ സി തുടങ്ങിയ കോൺഗ്രസ് ഘടക നേതാക്കൾ വിവിധ കാമ്പയിനുകളിൽ പങ്കാളികളാകുമെന്നും ഐവിസിസി ഭാരവാഹികള്‍ അറിയിച്ചു.

You might also like

  • Straight Forward

Most Viewed