തിരഞ്ഞെടുപ്പും സ്ത്രീ പ്രാതിനിധ്യവും ചർച്ച സദസ്സ് സംഘടിപ്പിച്ചു


 

മനാമ: സ്റ്റപ് ബഹ്റൈൻ എന്ന സാഹിത്യ കൂട്ടായ്മ തെരഞ്ഞെടുപ്പും സ്ത്രീ പ്രാതിനിധ്യവും എന്ന വിഷയത്തിൽ ഓൺലൈൻ ചർച്ചാ സദസ്സ് സംഘടിപ്പിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ത്രീ പ്രാതിനിധ്യം അന്പത് ആക്കിയിരിക്കുന്നുവെങ്കിലും തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികൾക്ക് അധികാരത്തിൽ എത്രത്തോളം സ്വാധീനം കിട്ടുന്നുണ്ട് എന്ന വിഷയത്തെ കുറിച്ചുള്ള ചർച്ച കാലികപ്രസക്തം ആയിരുന്നു. മലയാളം മിഷൻ ഡയറക്ടർ സുജ സൂസൻ ജോർജ്, എഴുത്തുകാരിയായ പി.എൽ ലതിക, ജേര്ണലിസ്റ് സീന ബ്രിട്ടോ, എൻഎസ്‌എസ്‌ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ആശ നജീബ് എന്നിവർ മുഖ്യാതിഥികളായിരുന്നു. സ്റ്റപ്പ് ബഹ്റൈൻ അംഗങ്ങളായ ഉമ്മു അമ്മാർ, സുരഭി ഹരീഷ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഹേമ വിശ്വംഭരൻ സമാപനം നടത്തുകയും രജിതാ സുനിൽ പരിപാടി നിയന്ത്രിക്കുകയും ചെയ്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed