കെ.സി.ഇ.സിയുടെ പ്രവര്‍ത്തന ഉദ്ഘാടനം നടന്നു
മനാമ: ബഹ്റൈനിലെ ക്രിസ്ത്യൻ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മയായ കേരള ക്രിസ്ത്യൻ എക്യൂമിനിക്കൽ കൗൺസിലിന്റെ (കെ.സി.ഇ.സി) 2020-21 വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഇന്ത്യൻ ഡിലൈറ്റ് റെസ്റ്റോറന്റലിൽ വച്ച് കോവിഡ് 19 പ്രോട്ടോകോൾ പ്രകാരം നടന്നു. പ്രസിഡണ്ട് റവ. വി.പി ജോണിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ ജനറൽ സെക്രട്ടറി റെജി വർഗീസ് സ്വാഗതം അറിയിച്ചു. പുതിയ ഭാരവാഹികളുടെ സമർപ്പണ ശുശ്രൂഷയോടെ ആരംഭിച്ച ചടങ്ങിൽ ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആര്‍.എഫ്) ചെയർമാൻ അരുൾദാസ് തോമസ് മുഖ്യഅതിഥി ആയിരുന്നു. പ്രവർത്തന വർഷത്തിലെ തീം, ലോഗോ എന്നിവയുടെ പ്രകാശനവും അവയുടെ മത്സരത്തിലൂടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അനിത വർഗീസ്, സൗമ്യ സുജിത് (തീം), അലൈന രാജൻ, ആൽഫിയ രാജൻ (ലോഗോ) എന്നിവർക്കും മുഖ്യഅതിഥി അരുൾദാസ് തോമസിനും കെ. സി. ഇ. സി. യുടെ ഉപഹാരങ്ങൾ നൽകി. വൈസ് പ്രസിഡണ്ടുമാരായ റവ. മാത്യൂ കെ. മുതലാളി, റവ. ഫാദർ ബിജു ഫീലിപ്പോസ്, റവ. സാം ജോർജ്ജ്, റവ. ഫാദർ നോബിന്‍ തോമസ്, റോയ് സി. ആന്റെണി എന്നിവര്‍ സംസാരിച്ചു. ജേക്കബ് തോമസും കുടുബവും നേത്യത്വം നൽകിയ മനോഹരമായ ഗാന ശുശ്രൂഷയ്ക്ക് നല്‍കുകയും ട്രഷറാര്‍ മോനി ഓടിക്കണ്ടത്തില്‍ യോഗത്തിന‍് നന്ദി അറിയിക്കുകയും ചെയ്തു.

