ഫോർമുല വൺ ലോകചാന്പ്യൻ ലൂയിസ് ഹാമിൽട്ടൺ കോവിഡ് പൊസിറ്റീവ്



മനാമ : ഗൾഫ് എയർ ഗ്രാൻഡ് പ്രിക്സിലെ വിജയിലും ലോകചാന്പ്യനുമായ മെഴ്സിഡസ് ടീം അംഗം ലൂയിസ് ഹാമിൽട്ടൺ കോവിഡ് പോസീറ്റാവായി. ഇതേതുടർന്ന് ഡിസംബർ 4 മുതൽ ബഹ്റൈനിൽ തന്നെ നടക്കുന്ന റോളക്സ് ഗ്രാൻഡ് പ്രിക്സ് മത്സരത്തിൽ അദ്ദേഹം പങ്കെടുക്കില്ല. ഇന്നലെയാണ് രോഗം സ്ഥീരികരിച്ചത്. അതേസമയം ബഹ്റൈനിൽ ഇന്നലെയും കോവിഡ് മരണങ്ങൾ ഒന്നും രേഖപ്പെടുത്തിയില്ല. അതേസമയം ഇന്നലെ 169 പുതിയ രോഗബാധിതരെ കൂടി കണ്ടെത്തി. നിലവിൽ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1474 ആണ്. ഇന്നലെ 164 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 85141 ആയി. ഇപ്പോൾ 14 പേരാണ് ഗുരുതരവാസ്ഥയിൽ കഴിയുന്നത്. ഇന്നലെ 10234 പരിശോധനകൾ കൂടി നടത്തിയതോടെ ആകെ പരിശോധനകളുടെ എണ്ണം 20,53, 974 ആയി. ഇന്ന് രാവിലെ 11 മണി വരെയുള്ള വിവര പ്രകാരം ഇന്ന് മരണങ്ങൾ ഒന്നും രേഖപ്പെടുത്തിയിട്ടില്ല. നിലവിൽ ആകെ മരണ സംഖ്യ 341 ആണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed