ഇന്ത്യയില്‍ കൊറോണ വാക്സിൻ വിതരണത്തിനുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചു


ന്യൂഡൽഹി : കൊറോണ വാക്സിൻ വിതരണത്തിനുള്ള പ്രാഥമിക നടപടികൾ ആരംഭിച്ച് കേന്ദ്ര സർക്കാർ. ആദ്യഘട്ടത്തിൽ വാക്സിൻ നൽകുന്ന ആരോഗ്യപ്രവർത്തകരുടെ വിവരങ്ങൾ നൽകാൻ സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചു. അതേസമയം രോഗികളുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിൽ പല സംസ്ഥാനങ്ങളും നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്രമോദി കൊറോണ പരീക്ഷണ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തിയതിനു പിറകെ രാജ്യത്ത് വാക്സിൻ വിതരണത്തിനായുള്ള തയ്യാറെടുപ്പുകൾ കേന്ദ്ര സർക്കാർ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകരുടെ വിവരങ്ങൾ കൊവിൻ ആപ്ലിക്കേഷനിൽ അപ്‌ലോഡ് ചെയ്യാൻ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകി. വാക്സിൻ ലഭ്യമായാൽ ആദ്യം വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ആരോഗ്യ പ്രവർത്തകർക്ക് വിതരണം ചെയ്യുമെന്ന് കേന്ദ്ര സർക്കാർ നേരത്തെ അറിയിച്ചിരുന്നു.

അടുത്ത വർഷം മാർച്ച് ഏപ്രിൽ മാസത്തോടെ വാക്സിൻ വിതരണം സാധ്യമാകുമെന്നാണ് നിഗമനം. അതേസമയം വൈറസ്‌ബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ പഞ്ചാബ്, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങൾ രാത്രികാല യാത്ര നിരോധനം ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ വീണ്ടും ഏർപ്പെടുത്തി. 94.62 ലക്ഷം പേർക്കാണ് രാജ്യത്ത് ഇതുവരെ വൈറസ് ബാധിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed