ബഹ്റൈൻ പ്രവാസി നിര്യാതനായി


മനാമ:

കോഴിക്കോട് തൊട്ടിൽപാലം ഇല്ലത് പോക്കറിന്റെ മകൻ ഇല്ലത്ത് അബ്ദുല്ല (52) ബഹ്റൈനിൽ ഹൃദയാഘാതം കാരണം നിര്യാതനായി. 35 വർഷമായി മുഹറഖിലെ സ്വദേശിയുടെ വീട്ടിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. നാട്ടിലേയ്ക്ക് പോകാനാനുള്ള തയ്യാറെടുപ്പ് നടത്തുന്നതിനിടയിലായിരുന്നു മരണം സംഭവിച്ചത്.

ഇന്ന് രാവിലെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ബന്ധുക്കളെ വിവരമറിയിച്ച് ശൈഖ് സൽമാൻ ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നിന്ന് നില ഗുരുതരമായതിനെ തുടർന്ന് കിംങ്ങ് ഹമദ് ആശുപത്രിയിലേയ്ക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ഭാര്യ - നുസൈബ തൂണേരി, മക്കൾ നുഫൈൽ, ഫിദ ഫജർ, നാഫിദ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed