മൈത്രി സോഷ്യൽ അസോസിയേഷൻ രക്ത ദാനക്യാന്പ് നടത്തി
മനാമ :
നബിദിനത്തോടനുബന്ധിച്ച് മൈത്രി സോഷ്യൽ അസ്സോസിയേഷൻ ബി.ഡി.എഫ് ആശുപത്രിയുമായി സഹകരിച്ചു രക്തദാന ക്യാന്പ് നടത്തി. കോവിഡ് പ്രോട്ടോകോൾ പ്രകാരം നടന്ന് ക്യാന്പിന്റെ ഉദ്ഘാടനം പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ നിർവഹിച്ചു. നിസാർ കൊല്ലം ഹാരിസ് പഴയങ്ങാടി, സിയാദ് ഏഴംകുളം , ഷിബു പത്തനംതിട്ട, അബ്ദുൽ വഹാബ്, അൻവർ ശുരനാട്, സിബിൻ സലീം, അബ്ദുൽ ബാരി, മുഹമ്മദ് കുഞ്ഞ്,ജാഫർ തിക്കോടി, ഷരീഫ് ആലപ്പുഴ എന്നിവർ ആശംസകൾ നേർന്നു. സുനിൽ ബാബു നന്ദി രേഖപ്പെടുത്തി.



