ബീച്ചുകളും പാർക്കുകളും മ്യൂസിയങ്ങളും സഞ്ചാരികൾക്കായി തുറന്ന് കേരളം


തിരുവനന്തപുരം :

സംസ്ഥാനത്തെ ബീച്ചുകളും പാർക്കുകളും മ്യൂസിയങ്ങളും ഇന്നു മുതൽ സഞ്ചാരികൾക്കായി തുറന്നു കൊടുക്കും. കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി നടപ്പാക്കിയാകും സന്ദർശകരെ അനുവദിക്കുക. ബ്രേക്ക് ദി ചെയിൻ മാനദണ്ഡങ്ങൾ പൂർണമായും പാലിക്കണമെന്നും നിർദ്ദേശം ഉണ്ട്. ടൂറിസം രംഗത്തെ തിരികെ കൊണ്ടുവരുന്നതിന്റെ ഭാഗമായി ഒക്ടോബർ പത്ത് മുതൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നിരുന്നു. രണ്ടാം ഘട്ടമായി ഇന്ന് മുതൽ ബീച്ചുകൾ, പാർക്കുകൾ, മ്യൂസിയങ്ങൾ എന്നിവിടങ്ങളിൽ കൂടി സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കും. സംസ്ഥാനത്തെ വിനോദസഞ്ചാര രംഗം പൂർവ സ്ഥിതിയിലേക്ക് കൊണ്ടു വരുന്നതിന്റെ ഭാഗമായാണ് നടപടി. കഴിഞ്ഞ മാസം തുറന്ന ടൂറിസം കേന്ദ്രങ്ങളിൽ നിന്നുള്ള പ്രതികരണം ആശാവഹമാണെന്നാണ് ടൂറിസം വകുപ്പിന്റെ വിലയിരുത്തൽ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed