മെത്രാപ്പൊലീത്തയുടെ ദേഹവിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ബഹ്റൈൻ മാർത്തോമ്മാ യുവജനസഖ്യം

മനാമ: മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ 21ാം മെത്രാപ്പൊലീത്ത ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്തയുടെ ദേഹവിയോഗത്തിൽ ബഹ്റൈൻ മാർത്തോമ്മാ യുവജനസഖ്യം അഗാധമായ ദുഖവും ആദരാഞ്ജലികളും അർപ്പിച്ചു. ഇടവക ജനങ്ങളോടൊപ്പം സൂം വീഡിയോ കോൺഫറൻസിലൂടെ സംഘടിപ്പിച്ച അനുശോചന സമ്മേളനം യുവജനസഖ്യം സെകട്ടറി കെവിൻ ജേക്കബ് വർഗ്ഗീസ് സ്വാഗതം പറഞ്ഞു. ബഹ്റൈ മാർത്തോമ്മാ ഇടവക വികാരി റവ. മാത്യു കെ. മുതലാളിയുടെ അദ്ധ്യക്ഷതയിലും, സഹവികാരി റവ. വി.പി ജോൺ അച്ചന്റെ സാന്നിദ്ധ്യത്തിലും നടത്തപ്പെട്ട അനുശോചന സമ്മേളനത്തിൽ മെത്രാപ്പോലീത്തയുടെ മുൻ സെക്രട്ടറിയും, ഇപ്പോൾ കെന്റ് യൂണിവേഴ്സിറ്റി, യൂ.കെ. ഡോക്ടറൽ വിദ്യാർത്ഥിയായ റവ. സിജോ ജോൺ മുഖ്യാതിഥിയായിരുന്നു. ഇടവക അക്കൗണ്ടന്റ് ട്രസ്റ്റി ചാൾസ് വർഗ്ഗീസ് അനുശോചനം അറിയിച്ചു . ബഹ്‌റിൻ മാർത്തോമ്മാ യുവജനസഖ്യം വൈസ് പ്രസിഡന്റ് ഡെൻസി അനോജ് ബഹ്റൈൻ മാർത്തോമ്മാ യുവജനസഖ്യത്തിന്റെ അനുശോചന പ്രമേയം അവതരിപ്പിച്ച യോഗത്തിൽ സഖ്യം കമ്മറ്റി അംഗം ആൻ വിൻസി സക്കറിയ നന്ദി രേഖപ്പെടുത്തി.