കോവിഡ് കാരണം ഇത്തവണ ശൈത്യകാല തന്പുകൾക്ക് അനുമതി ഇല്ല

മനാമ: കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ഇത്തവണ ശൈത്യകാല തന്പുകൾക്ക് അനുമതി നൽകേണ്ടതില്ലെന്ന് സതേൺ ഗവർണറേറ്റ് അധികൃതർ തീരുമാനിച്ചു. ഇതോടെ തണുപ്പ് കാലം ആസ്വദിക്കാൻ മരുഭൂമിയിൽ തന്പുകൾ കെട്ടി താമസിക്കുന്ന കാഴ്ച്ച ഇത്തവണയുണ്ടാകില്ല. സാധാരണ നവംബർ മുതൽ മാർച്ച് വരെയാണ് സാഖിർ മരുഭൂമിയിൽ തന്പുകൾ ഉയരാറുള്ളത്. ദേശീയ പ്രതിരോധ സമിതിയുടെ നിർദേശപ്രകാരമാണ് തീരുമാനം വന്നിരിക്കുന്നത്.
മലയാളികൾ അടക്കം നിരവധി പേരാണ് എല്ലാ വർഷവും തന്പുകളിൽ കഴിയാൻ എത്താറുള്ളത്.